Today: 22 Oct 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം 94ാം പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
ബര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുന:രൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം സെപ്റ്റംബര്‍ 28 ന്(ശനി) രാവിലെ 10 മണിയ്ക്ക് മാന്‍ഹൈം ഷോണാവു നല്ലയിടയന്‍ ദേവാലയത്തില്‍ സമൂഹബലിയോടെ ആരംഭിച്ചു.

മലങ്കര കത്തോലിക്കാസഭയുടെ ഖാട്ക്കി, പൂനെ രൂപതാദ്ധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക്, ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ തുടങ്ങി ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലങ്കര സഭ അംഗങ്ങളായ 15 ഓളം വൈദികര്‍ സഹകാര്‍മ്മികരായി.

സമൂഹബലിയുടെ ആരംഭത്തില്‍ തന്നെ ജര്‍മനിയില്‍ തിയോളജിയില്‍ ഉപരിപഠനം നടത്തുന്ന ഫാ.എല്‍ദോ വരച്ച ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഛായചിത്രം പക്കോമിയോസ് പിതാവ് അനാച്ഛാദനം
ചെയ്തു.

ദിവ്യബലിമദ്ധേ്യ മലങ്കര കത്തോലിക്കാ സഭ 2030 ല്‍ പുനരൈക്യ ശതാബ്ദി ആഘോഷത്തിന്റെ ഒരുക്കമായി ഇപ്പോള്‍ ആചരിയ്ക്കുന്ന വചന വര്‍ഷം (Year of The Word of God) സംബന്ധിച്ച് വിശദമായി സംസാരിച്ചു.

ഇതിന്റെയടിസ്ഥാനത്തില്‍ ജര്‍മനിയിലെ മലങ്കര സഭാ സമൂഹം വചന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജര്‍മനിയിലെ 5 മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും 5 മിഷന്‍ സെന്ററുകള്‍ക്കും ദിവ്യബലിയ്ക്കു ശേഷം പിതാവ് വി.വേദപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ജര്‍മനിയിലെ എല്ലാ മലങ്കര കത്തോലിക്കാ ഇടവകകളിലും, മിഷന്‍ സെന്ററുകളിലും വചന വര്‍ഷം ആരംഭിയ്ക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് അറിയിച്ചു.

സ്നേഹവിരുന്നിനു ശേഷം പാരീഷ് ഹാളില്‍ പുനരൈക്യ വാര്‍ഷിക സമ്മേളനം പിതാവും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആരംഭിച്ചു. സന്തോഷച്ച സ്വങഗതം ആശംസിച്ചു. പക്കോമിയോസ് പിതാവ് അദ്ധ്യക്ഷപ്രസംഗം നടത്തി.

വിശിഷ്ടാതിഥികളായ വികാരി ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക്, റെജീന ഹെര്‍ലിന്‍ (കാരിത്താസ് അസോസിയേഷന്‍ മാന്‍ഹൈമിന്റെ അധ്യക്ഷ), ജര്‍മനിയിലെ മലങ്കര കത്തോലിക്കാ വൈദികരെ പ്രതിനിധീകരിച്ച് ഫാ. ജോണ്‍ ഇലവിനാക്കുഴിയില്‍ ഒ.ഐ.സി., ജര്‍മനിയില്‍ സേവനം അനുഷ്ടിക്കുന്ന ബെഥനി, ഡോട്ടേഴ്സ് ഓഫ് മേരി, ഹോളി സ്പിരിറ്റ് സിസ്റേറഴ്സ് എന്നിവരെ പ്രതിനിധീകരിച്ച് സി. ടെസ് ഒഎസ്എസ്, അന്റമായരുടെ പ്രതിനിധിയായി പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അനൂപ് മുണ്ടേത്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നുള്ള യുവജനങ്ങളും, മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഈ വര്‍ഷത്തെ പുനരൈക്യ വാര്‍ഷികത്തിന് ആതിഥേയത്വം വഹിച്ച സെന്റ് പീറ്റര്‍ & സെന്റ് പോള്‍ സീറോ മലങ്കര കാത്തലിക് സ്ററുട്ട്ഗാര്‍ട്ട് / ഹൈഡല്‍ബര്‍ഗ് ഇടവക സെക്രട്ടറി ജോമോന്‍ ചെറിയാന്‍ നന്ദി പറഞ്ഞു. പാപ്പാ മംഗളത്തിനു ശേഷം 5 മണിയോടെ പരിപാടികള്‍ സമാപിച്ചു.
ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഏകദേശം 300 ഓളം വിശ്വാസികള്‍ പരിപാടികളില്‍ സംബന്ധിച്ചു.
- dated 21 Oct 2024


Comments:
Keywords: Germany - Otta Nottathil - syro_malankara_94th_reunion_fest_germany_2024 Germany - Otta Nottathil - syro_malankara_94th_reunion_fest_germany_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ ടെക്കികള്‍(ടെക് ജോലിക്കാര്‍) നേരിടുന്ന ഏറ്റവും വലിയ 3 വെല്ലുവിളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
യുവ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുടമകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ദത്തെടുക്കല്‍ നിയമം പരിഷ്കരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ പസ്സേറിയയില്‍ കൊക്കെയിന്‍ പിസ്സ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_nursing_ausbildung_oct_31
പ്ളസ്ടൂ കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൈ്ററപ്പന്റോടെ നഴ്സിങ് പഠനം ; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ; ഇപ്പോള്‍ അപേക്ഷിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
farewell_fr_mani_kuzhikandathil_CMI_germany
ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐക്ക് യാത്രയയപ്പ് നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us